ഡിജോ കാപ്പൻ ഒരു കാലഘട്ടത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ മുടി ചൂടാമന്നൻ
ബിജു പുളിക്കകണ്ടം അന്തരിച്ച ഡിജോ കാപ്പനെ അനുസ്മരിക്കുന്നു
ഡിജോ കാപ്പൻ , ഒരു കാലഘട്ടത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ മുടി ചൂടാമന്നൻ ആയിരുന്നു. അക്കാലത്ത് കാപ്പന് പകരം ഒരു വിദ്യാർത്ഥി നേതാവിനെചൂണ്ടിക്കാണിക്കാനില്ലായിരുന്നു. ” പഠിക്കുക, പഠിക്കാനുവദിക്കുക ” എന്ന മുദ്രാവാക്യം വിദ്യാർത്ഥി ലോകം കേട്ടത് കാപ്പന്റെ KSC യിൽ നിന്നാണ്. കാപ്പന്റെ കാലയളവിൽ പല യൂണിവേഴ്സിറ്റികളും KSC ഭരണം കൈയ്യാളി.എസ്എഫ്ഐ യുമായി ചേർന്നു കേരളാ യൂണിവേഴ്സിറ്റിയിൽ പോലും KSC ഭരണം പങ്കിട്ടു.അവിഭക്ത കേരളാ കോൺസ്സിൻ്റെ , പ്രതാപകാലത്ത് വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്നു ഡിജോ . എക്കാലവും R ബാലകൃഷ്ണ പിള്ളയോടൊപ്പം നിലകൊണ്ടതിന് ഡിജോ കൊടുത്ത , കൊടുക്കേണ്ടി വന്ന രാഷ്ട്രീയ നഷ്ടം വളരെ വലുതായിരുന്നു. എത്രയോ കാലം മുമ്പേ MP , MLA പദവിയിലെത്തേണ്ടയാളായിരുന്നു ഡിജോ …മുമ്പ് കേരളാ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽ , ചുവരെഴുത്ത് വരെ പൂർത്തിയാക്കിയതായിരുന്നു. സാമുദായിക സമ്മർദ്ദം ചെലുത്തി ജോസഫ് എം പുതുശ്ശേരി സ്ഥാനാർത്ഥിത്വം പിടിച്ചു വാങ്ങുകയായിരുന്നു. തന്നേക്കാൾ രാഷ്ട്രീയ പരിചയം കുറഞ്ഞവരടക്കം തന്നെ മറി കടന്നുപോകുന്നത് ഡിജോയ്ക്ക് സ്ഥിരം അനുഭവമായിരുന്നു.പതിയെ പതിയെ സജീവരാഷ്ട്രീയത്തിൽ നിന്നുമകന്ന ഡിജോ , പിന്നീട് പൗരാവകാശ സംരക്ഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ ഡിജോയുടെ രാഷ്ട്രീയ ചാതുര്യത്തിന് പാലായും പല കുറി വേദിയായിട്ടുണ്ട്.. അതിൽ ഏറ്റവും പ്രധാനം PC തോമസ് മൂവാറ്റുപുഴ ലോക്സഭാമണ്ഡലത്തിൽ നിന്ന് ത്രികോണ മത്സരത്തിലൂടെ വിജയിച്ച സന്ദർഭമാണ്. ആ വിജയത്തിൽ ഡിജോ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പിന്നീടു പല തിരഞ്ഞെടുപ്പുകളിലും ഡിജോയുടെ രാഷ്ട്രീയ മികവ് പ്രകടമായിരുന്നു.. അദൃശ്യനായി നിന്ന് ഇലക്ഷൻ തന്ത്രങ്ങളാവിഷ്കരിക്കുന്ന , അവ ഭംഗിയായി നടപ്പിലാക്കുന്ന ഡിജോ യുടെ ഒപ്പം പ്രവർത്തിക്കാൻ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്.ഇത്തവണത്തെ ഇലക്ഷനിൽ പാലായിൽ മാണി സി കാപ്പന് ഉണ്ടായ ഏറ്റവും വലിയ കുറവ് ഡിജോയുടെ അഭാവമായിരുന്നുവെന്ന് മാണിച്ചൻ ചേട്ടൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്തായാലും ഫലം പുറത്തുവരുമ്പോൾ , മാണി സി കാപ്പന് ഉണ്ടാകാൻ പോകുന്ന തിരഞ്ഞെടുപ്പ് വിജയത്തിൽ ഡിജോ കാപ്പൻ്റെ ആത്മാവ് സന്തോഷിക്കുമെന്നുറപ്പാണ് … പൊതുപ്രവർത്തന രംഗത്ത് ബിനുവിനും എനിക്കും ഡിജോ തന്നെ ഉപദേശങ്ങളും സഹകരണവും നന്ദിയോടെ സ്മരിക്കുന്നു.വ്യക്തിപരമായി പറഞ്ഞാൽ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം തന്നായിരുന്നു ഡിജോ ..കാപ്പൻ്റെ കുടുംബാംഗങ്ങളുമായും വളരെ അടുത്ത ബന്ധമായിരുന്നു. അവിടെ ഒരു ചക്ക മുറിച്ചാൽ പോലും അതിലൊരു പങ്ക് ഞങ്ങളുടെ വീട്ടിലുമെത്തുമായിരുന്നു എന്നു പറയുന്നതിൽ എല്ലാമടങ്ങിയിട്ടുണ്ട്. വേർപാടിൻ്റെ ദുഖത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കുചേരുന്നു… പ്രാർത്ഥനകളോടെ , ഡിജോയ്ക്ക് സ്നേഹപ്രണാമം
… 🙏 — ബിജു പുളിക്കകണ്ടം ,പാലാ














