EXCLUSIVE എഡിറ്റോറിയൽ വാർത്തകൾ

എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾ.

എല്ലാം ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൾതന്നെയാണ് ഇലക്ഷൻ കാലത്ത് ജനങ്ങളുടെ കൈയ്യും കാലും പിടിച്ച് ചിലർ മുന്നണിയുടെ ഭാഗമായും ചിലർ സ്വതന്ത്രരായും മത്സരിച്ചു ജയിക്കുന്നു ജയിച്ചു കഴിഞ്ഞാൽ പിന്നെ അവരുടെ ഇഷ്ടമാണ്. ജനങ്ങളെ സേവിക്കുക എന്നുള്ളതല്ല പരസ്പരം പഴിചാരി പ്രതികാര മനോഭാവത്തോടെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ അവർ പെരുമാറുകയും ചെയ്യുന്നു. ഈ സ്ഥിതിക്ക് എന്നൊരു മാറ്റമുണ്ടാകും? ജയിപ്പിക്കുന്ന നമ്മൾ തന്നെയാണ് ഇതിൽ മണ്ടന്മാരാകുന്നത്.


ഇത്രയും കാലമായിട്ടും പാലാ നഗരസഭ കൗൺസിൽ യോഗം നടക്കുന്ന ഹാളിലോ നഗരസഭ പരിസരത്തോ സിസിടിവി വെക്കാനായില്ല? പാലാ നഗരസഭയിൽ വർഷങ്ങൾക്കുമുമ്പും ഇതുപോലൊരു എയർപോട് മോഷണം അരങ്ങേറിയതാണ്. അന്ന് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നവർ ഇന്ന് വാദിയായി എന്ന് മാത്രം ഇത് ഒരു തനി ആവർത്തനം തന്നെ എന്ന് പറയേണ്ടിവരും ആരെ തോൽപ്പിക്കാനാണ് പരസ്പരം ഇങ്ങനെ പഴിചാരുന്നത് രാഷ്ട്രീയമെന്ന് പറയുന്നത് ജനസേവനത്തിനുള്ളതാണ് രാഷ്ട്രീയത്തിൽ ആദർശവും ആത്മാഭിമാനവും ഉണ്ടാവണം. അപ്പോൾ അപ്പോൾ കാണുന്നവനെ……… പാടില്ല… വർഷംതോറും രാഷ്ട്രീയ പാർട്ടി മാറി നടക്കുന്നവരും ഇതിന് യോഗ്യരല്ല .

ലക്ഷ്യം ജനസേവനം ആണെങ്കിൽ അതിന് രാഷ്ട്രീയത്തിന്റെ ആവശ്യവുമില്ല. അധികാരം വേണമെന്നുള്ളവനാണ് ഇതെല്ലാം ആവശ്യം.

Related Posts