പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം,
പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം, ഇല്ലെങ്കിൽ പിഴ 500… ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ശേഷം രാവിടെ 9 മണി മുതൽ ‘0’ ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല.2. സൗജന്യ യാത്ര നടത്തുമ്പോളും *സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ‘0’ ടിക്കറ്റ് എടുക്കേണ്ടതാണ്.* [ടിക്കറ്റ് എടുക്കാതെ പിടിക്കപ്പെട്ടാൽ 500 രൂപ പിഴ ഈടാക്കും. യാത്രക്കാരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തുന്നതിനും സർക്കാരിൽ നിന്ന് KSRTCക്ക് സബ്സിഡി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ₹0.00 (പൂജ്യം രൂപ) രേഖപ്പെടുത്തിയ പ്രത്യേക ടിക്കറ്റുകൾ നൽകുന്നത്.]3. ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം. 4. നിങ്ങളുടെ കൂടെ 5 മുതൽ11 വയസ്സ് വരെ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം. 5. പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം 6. പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ ആ കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് പറയുക. 7. സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്. 8. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകൾ തിരിച്ചറിയുവാൻ *’പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും.* യാത്ര പൂർണമായും സൗജന്യമാണെങ്കിലും ബസിൽ കയറിയാൽ *നിയമങ്ങൾ ബാധകം.*സൗജന്യ യാത്ര സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും മാത്രം. കൂടെ യാത്ര ചെയ്യുന്ന 5-11 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്ക് ഹാഫ് ടിക്കറ്റെടുക്കണം. 12 വയസായാൽ ഫുൾ ടിക്കറ്റും.സൗജന്യനിരക്ക് ഒഴികെ മറ്റ് യാത്രക്കാർക്കുള്ള എല്ലാ നിയമങ്ങളും സ്ത്രീകൾക്കും ബാധകം.കണ്ടക്ടർ നൽകുന്ന ഇലക്ട്രോണിക് ടിക്കറ്റിന്റെ മുകളിൽ “പ്രിയദർശിനി’ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തലുണ്ടെന്ന് യാത്രക്കാർ ഉറപ്പുവരുത്തണം.
ഏഴ് വിഭാഗങ്ങളിൽ സൗജന്യ യാത്ര:
1. സിറ്റി ഓർഡിനറി
2. ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
3. ഓർഡിനറി
4. ഗ്രാമവണ്ടി
5. ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
6. പോയിന്റ് ടു പോയിന്റ്
7. ടൗൺ ടു ടൗൺ














