എ.കെ.പി.എ കുറുപ്പന്തറ യൂണിറ്റിന്റെ “കാരുണ്യ സ്പർശം” പദ്ധതികൾക്ക് സ്നേഹത്തിന്റെ നിറവിൽ തുടക്കമായി.
സ്നേഹവും കരുണയും മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ ഭാഷകളാണെന്ന തിരിച്ചറിവോടെ, എകെപിഎ സ്ഥാപക പ്രസിഡന്റ് ശ്രീ ജോസഫ് ചെറിയാൻ സാറിന്റെ അനുസ്മരണത്തോടനുബന്ധിച്ച് കുറുപ്പന്തറ യൂണിറ്റ് ആരംഭിച്ച “കാരുണ്യ സ്പർശം” പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ മള്ളിയൂർ സാഞ്ചോസ് ഭവനിൽ നടന്നു.ആതുരസേവന രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന യൂണിറ്റ് പ്രസിഡന്റ് ശ്രീ തമ്പി കല്ലറയുടെ ആഹ്വാനം അംഗങ്ങൾ ഹൃദയപൂർവ്വം ഏറ്റെടുത്തതോടെയാണ് ഈ സ്നേഹയാത്രയ്ക്ക് തുടക്കമായത്. മാതാപിതാക്കൾ നഷ്ടപ്പെട്ട ബുദ്ധിമാന്ദ്യമുള്ള വികലാംഗരായ കുട്ടികളെയും മുതിർന്നവരെയും മാതൃസ്നേഹത്തോടെ പരിപാലിക്കുന്ന മൂന്ന് കന്യാസ്ത്രീകളുടെ നിസ്വാർത്ഥ സേവനം അവിടെ എത്തിയ ഏവരുടെയും ഹൃദയത്തെ സ്പർശിച്ചു.സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത അന്തേവാസികൾക്ക് ഭക്ഷണം അരച്ച് നൽകുകയും, അവരുടെ എല്ലാ കാര്യങ്ങളും കരുതലോടെ നിർവഹിക്കുകയും, വൃത്തിയും മാന്യതയും നിറഞ്ഞ ജീവിതം നൽകുവാൻ രാവും പകലും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം യഥാർത്ഥത്തിൽ കരുണയുടെ ഒരു ദീപസ്തംഭമാണ്. അവിടേക്കെത്തി യൂണിറ്റിന്റെ എളിയ ധനസഹായഹസ്തം നീട്ടാൻ കഴിഞ്ഞത്, ശ്രീ ജോസഫ് ചെറിയാൻ സാർ പകർന്നു നൽകിയ മനുഷ്യസ്നേഹത്തിന്റെയും സേവനദർശനത്തിന്റെയും ജീവനുള്ള ഓർമ്മയായി മാറി.അന്നേദിവസം കടുത്തുരുത്തി മേഖലാ ട്രഷറർ ശ്രീ പ്രേംജിത്തിന്റെ പിറന്നാൾ ദിനവും കൂടി ആയതിനാൽ കേക്കുകളും പഴവർഗങ്ങളും നൽകി അന്തേവാസികളോടൊപ്പം സന്തോഷം പങ്കുവെച്ചത് ചടങ്ങിന് കൂടുതൽ ഹൃദയസ്പർശിയായ നിമിഷങ്ങൾ സമ്മാനിച്ചു.കടുത്തുരുത്തി മേഖല പ്രസിഡന്റ് ശ്രീ ഷെറിൻ ജേക്കബ്, വൈസ് പ്രസിഡന്റ് ഷാജു കുറുപ്പന്തറ, ജോയിന്റ് സെക്രട്ടറി ഷാജി ഭാവചിത്ര, യൂണിറ്റ് പ്രസിഡന്റ് ശ്രീ തമ്പി കല്ലറ, സെക്രട്ടറി ജെയ്മോൻ, ട്രഷറർ ദീപേഷ്, അംഗങ്ങളായ ശ്രീ ജോബിൻ, ശ്രീമതി ലതിക, കുമാരി ആഷിത എന്നിവർ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.ഈ സ്നേഹയജ്ഞത്തിൽ പങ്കാളികളായ എല്ലാ പ്രവർത്തകർക്കും, ചാരിറ്റി ഫണ്ടിലേക്ക് സഹായഹസ്തം നീട്ടിയ യൂണിറ്റ് അംഗങ്ങൾക്കും കുറുപ്പന്തറ യൂണിറ്റിന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.“മനുഷ്യന്റെ ഹൃദയത്തിൽ തെളിയുന്ന ഏറ്റവും മനോഹരമായ വെളിച്ചം കരുണയാണ്.














