രണ്ടില വാടി കരിഞ്ഞുണങ്ങി
2026ലെ നിയമസഭാ ഇലക്ഷനിൽ മത്സരിച്ച 12 മണ്ഡലങ്ങളിലും പൂർണ്ണ പരാജയമായി കേരള കോൺഗ്രസ് എം പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി നിയമസഭയിൽ ഒരു എംഎൽഎ പോലുമില്ലാത്ത അവസ്ഥ ഇത് കാലം കരുതിവെച്ച കാവ്യനീതി എന്ന പറയേണ്ടതുള്ളൂ
യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് ചുവടു മാറിയപ്പോൾ മുതൽ കാലിടറി തുടങ്ങിയതാണ് കേരള കോൺഗ്രസ് എമ്മിന് എന്നാൽ അത് മനസ്സിലാക്കാൻ നേതാക്കൾക്കായില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യം തന്നെയാണ് 2019 ലെ ഉപതിരഞ്ഞെടുപ്പിൽ അഡ്വക്കേറ്റ് ജോസ് ടോമിനെ മാണി സി കാപ്പൻ പരാജയപ്പെടുത്തി പാലായുടെ എംഎൽഎയായി പിന്നീട് 21 ലെ തെരഞ്ഞെടുപ്പിലും പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ വൻഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി കാപ്പൻ വീണ്ടും എംഎൽഎയായി 2021വീണ്ടും എംഎൽഎയായി
2026 ലെ തെരഞ്ഞെടുപ്പിനു മുമ്പ് എൽഡിഎഫ് വിടുവാൻ ഒരുങ്ങിയ കോൺഗ്രസ് എമ്മിനെയും ജോസ് കെ മാണിയെയും തടഞ്ഞത് റോഷി അഗസ്റ്റിൻ എംഎൽഎയും കൂട്ടാളികളും ആണെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നു.
ഇടുക്കിയുടെ മണ്ണിൽ 25 വർഷങ്ങൾ എംഎൽഎയായിരുന്ന റോഷി വിചാരിച്ചിരുന്നത് ഇടുക്കി എന്നും ഒപ്പം ഉണ്ടാകുമെന്നാണ് എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി ഇടുക്കിയിലെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ റോഷിക്കായില്ല എന്നുള്ളതാണ് സത്യം അഹങ്കാരവും ധാർഷ്ട്രീവുമൊക്കെയായി ഇടുക്കിയുടെ മണ്ണിൽ ജീവിച്ചിരുന്ന റോഷിക്ക് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പൊതുജനങ്ങളുമായിട്ടുള്ള സമ്പർക്കം വളരെയേറെ കുറഞ്ഞു ഇടുക്കിയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും യുഡിഎഫ് ഭരണത്തിൽ എത്തി അതോടുകൂടി ഉദ്ഘാടനങ്ങളും മറ്റ് പൊതു പരിപാടികളും റോഷിക്ക് ഇല്ലാതായി പൊതുജനങ്ങളിൽ നിന്നുള്ള അകലവും കൂടി പിന്നെ ഒരു നീണ്ട കാലത്തിനു ശേഷം യുഡിഎഫ് കോട്ടയായിരുന്ന ഇടുക്കിക്കാർക്ക് കൈപ്പത്തിയിൽ വോട്ട് ചെയ്യാൻ കിട്ടിയ അവസരം അവർ നന്നേ വിനിയോഗിച്ചു ഒപ്പം യുഡിഎഫ് തരംഗം ഒരു കൊടുങ്കാറ്റായി ആഞ്ഞുവീശി ആ കൊടുങ്കാറ്റിൽ 25 വർഷം എംഎൽഎയായിരുന്ന റോഷി ഇടുക്കിയിൽ കടപുഴകി.














