വാർത്തകൾ സിനിമ

ക​രു​ത​ൽ സി​നി​മ​യ്ക്ക് കേ​ര​ളാ ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ്

ഡ്രീം​സ് ഓ​ൺ സ്ക്രീ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ശാ​ന്ത് മു​ര​ളി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ സം​വി​ധാ​യ​ക​ൻ ജോ​മി ജോ​സ് കൈ​പ്പാ​റേ​ട്ട് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ക​രു​ത​ലി​ന് സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള കേ​ര​ളാ ഫി​ലിം ക്രി​ട്ടി​ക്‌​സി​ന്‍റെ 2025 ലെ ​അ​വാ​ർ​ഡ്.

പ്ര​ഥ​മ സം​വി​ധാ​ന സം​രം​ഭ​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ സ്വ​ന്തം മേ​ൽ​വി​ലാ​സം എ​ഴു​തി​ച്ചേ​ർ​ത്തി​രി​ക്കു​ന്ന ജോ​മി ജോ​സി​ന് ഈ ​അം​ഗീ​കാ​ര​ത്തി​ള​ക്കം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ആ​റി​നാ​ണ് കേ​ര​ള​ത്തി​ന് പു​റ​മെ യു​എ​സ്, അ​യ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടാ​തെ അ​മേ​രി​ക്ക, അ​യ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലു​മാ​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യ ക​രു​ത​ൽ ആ​ഖ്യാ​ന​ത്തി​ലെ​യും അ​വ​ത​ര​ണ​ത്തി​ലെ​യും പു​തു​മ കൊ​ണ്ട് ആ​രാ​ധ​ക​രു​ടെ ആ​ദ​ര​വ് നേ​ടു​മ്പോ​ഴും ത​ന്‍റെ പ്ര​ഥ​മ സം​വി​ധാ​ന സം​രം​ഭ​ത്തി​ന് ത​ന്നെ ഇ​ത്ര വ​ലി​യൊ​രു അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദം സം​വി​ധാ​യ​ക​നാ​യ ജോ​മി ജോ​സ് മ​റ​ച്ചു​വെ​യ്ക്കു​ന്നി​ല്ല.

ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ ചെ​യ്തു​ണ്ടാ​ക്കി​യ അ​നു​ഭ​വ​സ​മ്പ​ത്ത് മാ​ത്രം കൈ​മു​ത​ലാ​യു​ള്ള ജോ​മി​ക്ക് സ്വ​ന്തം സു​ഹൃ​ത്തു​ക്ക​ളും വീ​ട്ടു​കാ​രും ന​ൽ​കി​യ ധൈ​ര്യ​മാ​ണ് ക​രു​ത​ൽ സി​നി​മ ചെ​യ്യാ​ൻ ക​രു​ത്ത് പ​ക​ർ​ന്ന​ത്.

ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ൽ അ​ച്ഛ​ന​മ്മ​മാ​ർ മ​ക്ക​ളു​ടെ സാ​ന്നി​ധ്യം കൊ​തി​ക്കു​ന്ന​തി​ലെ വേ​ദ​ന തി​രി​ച്ച​റി​ഞ്ഞ​താ​യി​രു​ന്നു ചി​ത്രം ചെ​യ്യാ​ൻ ത​നി​ക്ക് പ്രേ​ര​ണ​യാ​യ​തെ​ന്നും തു​ട​ക്ക​ക്കാ​ര​നാ​യ ജോ​മി പ​റ​യു​ന്നു.

പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​നാ​യ സാ​ബു ജെ​യിം​സാ​ണ് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം കാ​മ​റ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. നാ​യ​ക​ൻ പ്ര​ശാ​ന്ത് മു​ര​ളി​യെ​ക്കൂ​ടാ​തെ കോ​ട്ട​യം ര​മേ​ശ്, സി​ബി തോ​മ​സ്, സു​നി​ൽ സു​ഖ​ദ, ഐ​ശ്വ​ര്യ ന​ന്ദ​ൻ, സ്റ്റീ​ഫ​ൻ ചെ​ട്ടി​ക്ക​ൻ, റോ​ബി​ൻ സ്റ്റീ​ഫ​ൻ, മോ​ളി പ​യ​സ്, ഷീ​ജോ പ​ഴ​യ​മ്പ​ള്ളി​ൽ, ആ​ർ​ജെ സു​രാ​ജ്, ജോ ​സ്റ്റീ​ഫ​ൻ, മാ​ത്യു മാ​പ്പി​ളേ​ട്ട്, ജോ​സ് കൈ​പ്പാ​റേ​ട്ട്, ടോ​മി ജോ​സ​ഫ്, റി​ജേ​ഷ് , അ​നി​ൽ ചേ​രി​യി​ൽ, വി​നോ​ദ് ചേ​രി​യി​ൽ, ജി​സ്ന ബാ​സ്റ്റി​ൻ, ഷെ​റി​ൻ സാം, ​ര​സ്മി തോ​മ​സ്, ശാ​ന്ത​മ്മ ഫി​ലി​പ്പ്, സ്മി​ത ലൂ​ക്ക്, ബി​ജി​മോ​ൾ സ​ണ്ണി, ന​യ​ന മി​ഥു​ൻ, സ​രി​ത തോ​മ​സ്, അ​ൻ​വി റെ​ജി, ദി​യ, തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

എ​ഡി​റ്റിം​ഗ് – സ​ന്ദീ​പ്, ബി​ജി​എം – അ​നി​റ്റ് പി. ​ജോ​യ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ- ജോ​ൺ​സ​ൺ മ​ങ്ങ​ഴ, ഷൈ​ജു കേ​ള​ന്ത​റ, ജോ​സ് കൈ​പ്പാ​റേ​ട്ട്, സ്മി​സ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് പ്ര​സീ​ത ചാ​ല​ക്കു​ടി, കെ​സ്റ്റ​ർ, പ്ര​ദീ​പ് പ​ള്ളു​രു​ത്തി, ബി​ന്ദു​ജ പ്രേം, ​സ്മി​സ് എ​ന്നി​വ​രാ​ണ് പാ​ടി​യി​രി​ക്കു​ന്ന​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- സ​ഞ്ജു സൈ​മ​ൺ മാ​ക്കി​ൽ, കോ-​പ്രൊ​ഡ്യൂ​സ​ഴ്സ്- മാ​ത്യു മാ​പ്പി​ളേ​ട്ട്, ശാ​ലി​ൻ ഷീ​ജോ കു​ര്യ​ൻ പ​ഴ​യം​പ​ള്ളി​യി​ൽ, ടോ​മി ജോ​സ​ഫ്, ജോ ​സ്റ്റീ​ഫ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സ്റ്റീ​ഫ​ൻ ചെ​ട്ടി​ക്ക​ൻ, ക​ല സം​വി​ധാ​നം- റോ​ബി​ൻ സ്റ്റീ​ഫ​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ- ബൈ​ലോ​ൺ എ​ബ്ര​ഹാം, ച​മ​യം- പു​ന​ലൂ​ർ ര​വി & അ​നൂ​പ്, മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ൻ- റോ​ഷ​ൻ മാ​ത്യു, പി​ആ​ർ​ഒ- എ.​സ്. ദി​നേ​ശ്, ഡി​ജി​റ്റ​ൽ പി​ആ​ർ​ഒ- മ​നു ശി​വ​ൻ. ഉ​ട​ൻ ത​ന്നെ ചി​ത്രം ഒ​ടി​ടി​യി​ലും റി​ലീ​സ് ആ​കു​മെ​ന്ന് ക​രു​ത​ലി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു

Related Posts