കാർഷികം വാർത്തകൾ

നാ​ട​നും വി​ദേ​ശി​യു​മാ​യ അ​റു​നൂ​റി​ലേ​റെ ഇ​നം വാ​ഴ​ക​ളെ പ​രി​പാ​ലി​ക്കു​ന്ന ഒ​രാ​ൾ കേ​ര​ള​ത്തി​ലു​ണ്ട്. വാ​ഴ​ച്ചേ​ട്ട​ൻ എ​ന്ന ഖ്യാ​തി​യി​ൽ 2015ൽ ​ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ പാ​റ​ശാ​ല കൊ​ടി​വി​ളാ​കം വി​നോ​ദ് സ​ഹ​ദേ​വ​ൻ നാ​യ​ർ.

അ​ച്ഛ​ൻ ടി.​സി.​ആ​ർ. സ​ഹ​ദേ​വ​ൻ നാ​യ​രാ​ണ് വി​നോ​ദി​നെ കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ക്കി​യ​ത്. ഏ​ഴാം ക്ലാ​സി​ൽ നാ​ട​ൻ വാ​ഴ​ക​ൾ ന​ട്ടു തു​ട​ങ്ങി​യ വി​നോ​ദി​ന് വാ​ഴ​ക്കൃ​ഷി എ​ക്കാ​ല​വും ആ​വേ​ശ​വും ആ​ദാ​യ​വു​മാ​ണ്.

പു​തി​യ ഇ​നം വാ​ഴ​ക​ളെ​ക്കു​റി​ച്ച് ഓ​ണ്‍​ലൈ​നി​ൽ വാ​യി​ച്ച​റി​ഞ്ഞ് കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല കൈ​മോ​ശം സം​ഭ​വി​ച്ചു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നാ​ട​ൻ ഇ​ന​ങ്ങ​ൾ ക​രു​ത​ലോ​ടെ ഇ​ദ്ദേ​ഹം പ​രി​പാ​ലി​ച്ചു സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു.

നെ​ൽ​കൃ​ഷി നി​ല​ച്ചു തി​രി​ശു കി​ട​ന്ന നാ​ല​ര​യേ​ക്ക​ർ പാ​ടം ഇ​ന്നൊ​രു വ​ൻ വാ​ഴ​ത്തോ​ട്ട​മാ​ണ്. ഓ​രോ ഇ​നം വാ​ഴ​യും ഏ​ത് ഇ​നം, ഏ​ത് രാ​ജ്യ​ത്തേ​ത്, വി​ള​വു ത​രാ​ൻ എ​ത്ര കാ​ലം, വാ​ഴ​ക്കു​ല​യു​ടെ വി​ശേ​ഷ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ വി​വ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന ഡേ​റ്റ ബു​ക്കും സ്വ​ന്തം.

എം​ടെ​ക്കു​കാ​ര​നും വാ​ഴ​ക്കൃ​ഷി​യി​ൽ ത​ത്പ​ര​നു​മാ​യ മ​ക​ൻ അ​ബ​നീ​ഷാ​ണ് ഡേ​റ്റാ ബു​ക്കി​ന്‍റെ ചു​മ​ത​ല​ക്കാ​ര​ൻ. അ​ച്ഛ​നെ​പ്പോ​ലെ വാ​ഴ​ക്കൃ​ഷി​യി​ൽ അ​പാ​ര അ​റി​വാ​ണ് അ​ബ​നീ​ഷും പ​റ​ഞ്ഞു​ത​രി​ക. ഇ​ത്ര​ത്തോ​ളം ഇ​ന വൈ​വി​ധ്യ​മു​ള്ള മ​റ്റൊ​രു വാ​ഴ​ത്തോ​പ്പ് വേ​റെ​യു​ണ്ടാ​വി​ല്ല.

തോ​ട്ട​ത്തി​ലെ ഓ​രോ ഇ​നം വാ​ഴ​യെ​ക്കു​റി​ച്ചും ആ​ധി​കാ​രി​ക​മാ​യി പ​റ​യാ​നു​ള്ള അ​റി​വ​നു​ഭ​വ​ങ്ങ​ൾ 65കാ​ര​നാ​യ വി​നോ​ദി​നു​ണ്ട്. ന​ന്നാ​യി സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന സ്ഥ​ല​ത്തു വേ​ണം വാ​ഴ ന​ടാ​ൻ എ​ന്ന​താ​ണ് ആ​ദ്യ​പാ​ഠം.

ചാ​ണ​ക​പ്പൊ​ടി, ക​ട​ല​പ്പി​ണ്ണാ​ക്ക് എ​ന്നി​വ​യ്ക്കൊ​പ്പം യൂ​റി​യ, പൊ​ട്ടാ​ഷ് എ​ന്നി​വ​യും വ​ള​മാ​യി ചേ​ർ​ക്കാം. ഞാ​ലി​പ്പൂ​വ​ൻ, പാ​ള​യം​കോ​ട​ൻ ക​ന്നു​ക​ൾ അ​റു​ത്തു മാ​റ്റ​രു​തെ​ന്നും ത​ള്ള​യെ​ക്കാ​ൾ ന​ല്ല കു​ല പി​ള്ള​യ്ക്ക് കി​ട്ടു​മെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ക.

വാ​ഴ​ത്തോ​ട്ട​ത്തി​ൽ ക​ള​യും പു​ല്ലും വ​ള​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് വി​നോ​ദി​ന്‍റെ പ​ക്ഷം. വ​ലി​യ തോ​തി​ൽ പു​ല്ലു​വ​ള​രു​ന്പോ​ൾ ചെ​ത്തി വാ​ഴ​ച്ചു​വ​ട്ടി​ൽ വ​ള​മാ​കാ​ൻ ഇ​ടും. പു​ല്ലു​വ​ള​ർ​ന്നാ​ൽ വാ​ഴ​ച്ചു​വ​ട്ടി​ൽ ഈ​ർ​പ്പം നി​ൽ​ക്കു​മെ​ന്നും വാ​ഴ​യ്ക്ക് ഉ​ണ​ക്ക​ൽ ബാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ക.

ബം​ഗാ​ളി​ലെ ബോ​ജി മ​നോ​ഹ​ർ, താ​യ്ലാ​ൻ​ഡി​ലെ പി​സാ​ൻ ന​വാ​ക്ക, ഉ​ത്ത​ര ക​ർ​ണാ​ട​ക​യി​ലെ രാ​ജാ​പു​രി, ഓ​സ്ട്രേ​ലി​യ​യി​ലെ ഷു​ഗ​ർ ബാ​ന​ൻ, അ​ൾ​സ​റി​നു മ​രു​ന്നാ​യ പൂ​ങ്ക​ള്ളി എ​ന്നി​ങ്ങ​നെ പോ​കു​ന്നു വി​ശേ​ഷാ​ൽ ഇ​ന​ങ്ങ​ൾ.

വാ​ഴ മാ​ത്ര​മ​ല്ല പ​ച്ച​ക്ക​റി​യും കോ​ഴി​യും താ​റാ​വു​മൊ​ക്കെ വി​നോ​ദി​നു വ​രു​മാ​ന​മാ​ണ്. ബി​എ​സ്‌​സി ഫി​സി​ക്സ് പൂ​ർ​ത്തി​യാ​ക്കി കു​റേ​ക്കാ​ലം സോ​ഫ്റ്റ്വെ​യ​ർ ബി​സി​ന​സ് ന​ട​ത്തി​യെ​ങ്കി​ലും വാ​ഴ ക​ന്പ​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ ക​ർ​ഷ​ക​നാ​യി.

എ​ൻ​ജി​നി​യ​റാ​യ മ​ക​നും അ​ച്ഛ​നൊ​പ്പം കൃ​ഷി​യി​ൽ​ത​ന്നെ. പ​ന്ത്ര​ണ്ട് ഇ​നം വാ​ഴ​ക​ളി​ലാ​യി​രു​ന്നു തു​ട​ക്കം. പ​തി​റ്റാ​ണ്ടു​ക​ളു​ടെ ശ്ര​മ​ക​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലും യാ​ത്ര​യി​ലു​മാ​ണ് ഇ​ത്ര​യും ഇ​ന വൈ​വി​ധ്യം സ്വ​ന്ത​മാ​ക്കി​യ​ത്.

ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ബം​ഗാ​ൾ, ഒ​ഡി​ഷ, ആ​സാം, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, മ​ണി​പ്പൂ​ർ ഇ​വി​ട​ങ്ങ​ളി​ലൊ​ക്കെ ട്രെ​യി​നി​ൽ പോ​യി വി​ശേ​ഷാ​ൽ ഇ​നം വാ​ഴ​ക്ക​ന്നു​ക​ൾ ശേ​ഖ​രി​ച്ചു.

പ​ല​തും കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ​യ്ക്കു പാ​ക​മ​ല്ലെ​ങ്കി​ലും ശ്ര​ദ്ധ​യോ​ടെ പ​രി​പാ​ലി​ച്ചു പ​ച്ച​പി​ടി​പ്പി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ, കൃ​ഷി വ​കു​പ്പ്, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ൾ, ഫാ​മു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ക​ന്നു​ക​ൾ സ്വ​ന്ത​മാ​ക്കി.

വാ​ഴ​വി​ത്തു​ക​ൾ തേ​ടി​യു​ള്ള ഓ​രോ യാ​ത്ര​യും ഏ​റെ സ​ഹ​ന​ങ്ങ​ളും ദു​രി​ത​ങ്ങ​ളും നി​റ​ഞ്ഞ​താ​യി​രു​ന്നു. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ മു​ൻ​പു സ​മൃ​ദ്ധ​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം വാ​ഴ ക​ണ്ടെ​ത്തി​യ​ത് ക​ർ​ണാ​ട​ക​യി​ലെ ഒ​രു ഫാ​മി​ൽ നി​ന്നാ​ണ്.

നാ​ലാം മാ​സം കു​ല​യ്ക്കു​ന്ന സി​വി റോ​സ് ഫി​ലി​പ്പീ​ൻ​സി​ൽ നി​ന്നു​ള്ള​താ​ണ്. അ​ഗ​സ്ത്യാ​ർ​കൂ​ട​ത്തി​ൽ​നി​ന്നു കി​ട്ടി​യ​താ​ണ് ഒ​റ്റ​മും​ഗി​ലി​യും കി​ളി​ച്ചു​ണ്ട​നും. ആ​യി​രം കാ ​പൂ​വ​ൻ എ​ന്ന ഇ​നം വാ​ഴ​ക്കു​ല​യ്ക്കു മോ​ഹ​വി​ല​യാ​ണ്.

ആ​ഫ്രി​ക്ക​ൻ ഏ​ത്ത​വാ​ഴ​യാ​യ ബി​ഗ് യ​ബാം​ഗ, സാ​ൻ​സി​ബാ​ർ എ​ന്നി​വ​യും കാ​ഴ്ച​യാ​ണ്. ഗോ​ത്തി​യ എ​ന്ന ഇ​നം കു​ല​യ്ക്ക് ഒ​രു പ​ട​ല മാ​ത്ര​മേ​യു​ണ്ടാ​കൂ. എ​ട്ടോ പ​ത്തോ കാ​യ്ക​ളു​മാ​യി പൂ ​ക​ണ​ക്കെ ഒ​റ്റ പ​ട​ല കു​ല കാ​ണാ​ൻ ഏ​റെ ര​സം.

ഉ​ത്ത​ര ക​ർ​ണാ​ട​ക​യി​ലെ രാ​ജാ​പു​രി, ക​ന്യാ​കു​മാ​രി​യി​ലെ മ​ട്ടി, പ​ഴ​നി ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വി​രു​പാ​ക്ഷി, ത​മി​ഴ്നാ​ട് നാ​മ​ക്ക​ല്ലി​ലെ കോ​രി​മ​ല​ക​ളി​ലു​ള്ള മ​നോ​ര​ഞ്ജി​തം, ശ്രീ​ല​ങ്ക​ൻ പാ​ള​യം​കോ​ട​ൻ, പ​ഴ​ത്തി​നു നീ​ല നി​റ​മു​ള്ള ഐ​സ്ക്രീം ബ​നാ​ന, ത്രി​പു​ര​യി​ലെ പൂ​വ​ൻ പ​ഴ​മാ​യ സ​ബാ​യി, താ​യ്ലാ​ൻ​ഡി​ൽ നി​ന്നു​ള്ള പി​സാ​ൻ അ​വാ​ക്ക, നീ​ല നി​റ​ത്തി​ലു​ള്ള പ​ഴം ത​രു​ന്ന സാ​ന്പാ​ൾ നെ​യ് വ​ർ​ണ​ൻ, ബം​ഗാ​ളി​ലെ ബോ​ജി മ​നോ​ഹ​ർ, കു​ല​യ്ക്കാ​ൻ ര​ണ്ട​ര വ​ർ​ഷം വേ​ണ്ടി​വ​രു​ന്ന ന​മ്മ റോ​യ്, അ​സ​മി​ലെ ബോ​ർ ച​ന്പ, ഇ​റ​ച്ചി വാ​ഴ, ബാ​രാ ബം​ഗ്ല എ​ന്ന ബം​ഗാ​ളി ക​റി​ക്കാ​യ, തേ​ൻ മ​ധു​ര​മു​ള്ള ഇ​നം 2390 എ​ന്നി​ങ്ങ​നെ നീ​ളു​ന്നു വാ​ഴ വൈ​വി​ധ്യം.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളും വി​ക​സി​പ്പി​ച്ചെ​ടു​ത്ത നി​ര​വ​ധി ഇ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ക​ർ​ണാ​ട​ക​യി​ലെ ചെ​റ്റ്ലി ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​റ​ൽ സ്റ്റേ​ഷ​ൻ, തൃ​ശി​നാ​പ്പ​ള്ളി​യി​ലെ ദേ​ശീ​യ വാ​ഴ ഗ​വേ​ഷ​ണ​കേ​ന്ദ്രം എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്ന് വ​ലി​യ സ​ഹ​ക​ര​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ന്‍റെ ത​ന​തു വാ​ഴ​ക​ൾ എ​വി​ടെ​യു​ണ്ടെ​ന്ന​റി​ഞ്ഞാ​ലും അ​ന്വേ​ഷി​ച്ചു​പോ​യി വാ​ങ്ങും. ചെ​ങ്ക​ദ​ളി​യും കി​ളി​ച്ചു​ണ്ട​നു​മൊ​ക്കെ കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്ന​താ​ണ്. വം​ശ​നാ​ശ​ത്തി​ൽ മ​ണ്ണ​ടി​ഞ്ഞ നാ​ട​ൻ ഇ​ന​ങ്ങ​ളാ​യ ഒ​റ്റ​മു​ങ്ഗ്ലി, ക​രി​ങ്ക​ദ​ളി, സൂ​ര്യ​ക​ദ​ളി തു​ട​ങ്ങി​യ​വ​യും വി​നോ​ദി​ന്‍റെ തോ​ട്ട​ത്തി​ലു​ണ്ട്.

ലേ​ഡി ഫിം​ഗ​ർ, ബ്ലു ​ജാ​വ, റെ​ഡ് ബ​നാ​ന തു​ട​ങ്ങി വി​ദേ​ശ വാ​ഴ​ക​ളും കു​ല​യും ഇ​വി​ടെ ക​ണ്ടാ​സ്വ​ദി​ക്കാം. വാ​ഴ​പ്പ​ഴം എ​ന്നാ​ണ് പൊ​തു​ചൊ​ല്ലെ​ങ്കി​ലും നി​റം, വ​ലി​പ്പം, രൂ​പം, തൂ​ക്കം എ​ന്നി​വ​യി​ലെ​ല്ലാം വ്യ​ത്യ​സ്ത​മാ​ണ് ഓ​രോ ഇ​ന​വും.

പ​തി​നാ​ല​ടി ഉ​യ​ര​മു​ള്ള അ​സം വാ​ഴ​യും നാ​ല​ടി ഉ​യ​ര​ത്തി​ൽ കു​ല​യ്ക്കു​ന്ന ജ​ഹാ​ജി​യും ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നു​ള്ള സു​ഗ​ന്ധം പ​ര​ത്തു​ന്ന മ​നോ​ര​ജ്ഞി​ത​വും വി​നോ​ദി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. ഈ ​വി​ശേ​ഷാ​ൽ കൃ​ഷി തോ​ട്ട​ത്തി​ന് പ്ര​ത്യേ​ക​മാ​യ ഒ​രു ഘ​ട​ന​യു​ണ്ട്.

ആ​ദാ​യ​വും വി​ൽ​പ​ന​യും ല​ക്ഷ്യ​മാ​ക്കി വ​ൻ​തോ​തി​ലു​ള്ള കൃ​ഷി​യി​ൽ പ്ര​ധാ​നം ഏ​ത്ത​വാ​ഴ​യാ​ണ്. അ​തി​നാ​ൽ ന​ന്നാ​യി ഏ​ത്ത​നു വ​ളം​കൊ​ടു​ക്കും. ഏ​ത്ത​വാ​ഴ​യി​ൽ ഓ​ണ​വി​പ​ണി​യാ​ണ് ല​ക്ഷ്യം. എ​ല്ലാ മാ​സ​വും കു​ല കി​ട്ടാ​ൻ പാ​ക​ത്തി​ൽ ര​ണ്ടാ​മ​ത്തെ കൃ​ഷി​യി​ൽ പാ​ള​യം​കോ​ട​ൻ, ഞാ​ലി​പ്പൂ​വ​ൻ, പൂ​വ​ൻ തു​ട​ങ്ങി​യ​വ കാ​ര്യ​മാ​യ വ​ള​പ്ര​യോ​ഗ​മി​ല്ലാ​തെ ന​ടും.

ഈ ​കൃ​ഷി​യി​ൽ കു​ല മാ​ത്ര​മ​ല്ല ദി​വ​സ​വും ഇ​ല​യും വെ​ട്ടാ​നാ​വും. വി​ൽ​ക്കാ​ൻ പാ​ക​ത്തി​ൽ ദി​വ​സ​വും കു​ല​യും കാ​ണും. മൂ​ന്നാ​മ​ത്തെ കൃ​ഷി​യാ​ണ് ഇ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും പു​തി​യ ഇ​നം ന​ടാ​നു​മു​ള്ള ഇ​ടം. അ​പൂ​ർ​വം ഇ​ന​ത്തി​ലു​ള്ള വാ​ഴ​ക​ളു​ടെ കു​ല​ക​ൾ വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലേ​ക്ക് കൊ​ടു​ക്കും.

കാ​ർ​ഷി​ക​മേ​ള​ക​ളി​ൽ കേ​ര​ളം ക​ണ്ടി​ട്ടും കേ​ട്ടി​ട്ടു​മി​ല്ലാ​ത്ത നൂ​റു ക​ണ​ക്കി​ന് കു​ല​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​ന്നു. വാ​ഴ​പ്പ​ഴം​കൊ​ണ്ട് വി​ശേ​ഷാ​ൽ പാ​യ​സം ത​യാ​റാ​ക്കാ​നും വി​നോ​ദി​നു ന​ല്ല കൈ​പ്പു​ണ്യ​മു​ണ്ട്. ല​ഭ്യ​മാ​യ തോ​തി​ൽ വാ​ഴ​ക്ക​ന്നു​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​ക്കു​ന്നു​മു​ണ്ട്. താ​ൻ സ്വ​ന്ത​മാ​യി ഒ​രു വാ​ഴ​പ്പ​ഴ രാ​ജ്യം സ്ഥാ​പി​ച്ചു എ​ന്നാ​ണ് വി​നോ​ദ് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്ന​ത്.

ട്രി​ച്ചി​യി​ലെ നാ​ഷ​ണ​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ ഫോ​ർ ബ​നാ​ന​യു​ടെ പ്രോ​ഗ്ര​സീ​വ് ഫാ​ർ​മ​ർ പു​ര​സ്കാ​ര​വും വി​നോ​ദി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. വാ​ഴ കൂ​ടാ​തെ 150 തെ​ങ്ങു​ക​ളും ന​ല്ല കാ​യ്ഫ​ലം ത​രു​ന്നു​ണ്ട്. സ​ഹാ​യി​ക​ളി​ല്ലാ​തെ അ​ച്ഛ​നും മ​ക​നും ത​നി​യെ കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ൽ കൂ​ലി​ച്ചെ​ല​വ് അ​ധി​ക​മ​ല്ല.

വ​ള​പ്ര​യോ​ഗ​മൊ​ക്കെ ക​ഴി​ഞ്ഞ് കു​റ​ഞ്ഞ​ത് വ​ർ​ഷ​ത്തി​ൽ ല​ക്ഷം രൂ​പ ലാ​ഭ​മു​ണ്ടെ​ന്നു വി​നോ​ദ് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു.

ഫോ​ണ്‍: 9446401615

Related Posts