എഡിറ്റോറിയൽ രാഷ്ട്രീയം വാർത്തകൾ

ഇതാണോ ഹൈക്കമാന്റെ ടീം യു.ഡി.എഫ് ?

സ്വന്തം പാർട്ടി പ്രവർത്തകരുടെ വികാരമറിയാൻ ആവുന്നില്ലെങ്കിൽ പിന്നെന്ത് ഹൈക്കമാൻഡ്? പാർട്ടിയും ഹൈക്കമാന്റും നിലനിൽക്കണമെങ്കിൽ അണികൾ ഉണ്ടാവണം. 2021ൽ തകർന്നടിഞ്ഞ യു.ഡി.എഫിനെ അഞ്ചുവർഷം പ്രതിപക്ഷത്തിരുന്ന് ശക്തമായ നയിച്ച് തിരിച്ചുവരവിന് കരുക്കൾ നീക്കിയത് സതീശൻ. ആണ് ഓരോ തിരഞ്ഞെടുപ്പുകളിലും പാർലമെൻറ് ,പഞ്ചായത്ത് തുടങ്ങി എല്ലായിടത്തും സതീശന്റെ കണക്കുകൾ കൃത്യമായിരുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടി യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി പിടിവലിയോ?

വോട്ടുകൾ മൊത്തം യുഡിഎഫിന്റെത് മാത്രമല്ല മറ്റു മുന്നണി അനുഭാവികളും മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളും കൂടി ചേർന്നാണ് ജയിപ്പിച്ചത് മറക്കരുത്. അവരുടെ ഉള്ളിൽ ഒറ്റ വികാരമാണ് കേരളത്തിൻറെ മുഖ്യമന്ത്രി വി ഡി സതീശൻ.

അത് മനസ്സിലാക്കാൻ ആവുന്നില്ലെങ്കിൽ മുന്നോട്ടുള്ള പ്രയാണത്തിൽ യുഡിഎഫിന് കൃത്യമായ മറുപടി ജനങ്ങൾ നൽകും. ഭൂരിഭാഗം സ്ഥാനാർത്ഥികളും നല്ല ഭൂരിപക്ഷത്തിൽ ജയിച്ചിട്ടുണ്ടെങ്കിൽ സ്ഥാനാർഥിയുടെ മാത്രം മിടുക്കാണ് എന്ന് കരുതേണ്ട വിഡി സതീശൻ എന്ന നേതാവിന്റെ തന്ത്രങ്ങൾ കൂടിയുണ്ട്. ഒപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ കണ്ടതുകൊണ്ട് തന്നെയാണ് അതും സാധ്യമായത്. ഇല്ലെങ്കിൽ നേരത്തെ പറയേണ്ടി തായിരുന്നു മൂന്നു പേരുണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്ന് അതിൽ കെ സി വേണുഗോപാലനാണ് സാധ്യത കൂടുതലാണ്.എങ്കിൽ നമുക്ക് കാണാമായിരുന്നു അവസ്ഥ.

എന്തിനാണ് ഈ വെല്ലുവിളി?

ഹൈക്കമാൻഡ് നൽകിയതല്ല ഈ ഭൂരിപക്ഷവും വിജയവും ഇത് കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ നൽകിയ വിജയമാണ് ഇത്രയും പോലും വെറുപ്പിക്കരുതായിരുന്നു. ഒരൊറ്റ പേര് വിഡി സതീശൻ അതിനപ്പുറത്തേക്ക് നിങ്ങൾ ചെയ്തതൊന്നും ആരും മറക്കുമെന്ന് വിചാരിക്കണ്ട ഇനിയും ഉണ്ടാകുമല്ലോ തിരഞ്ഞെടുപ്പുകൾ.

Related Posts