വാർത്തകൾ സിനിമ

ദൃ​ശ്യം വി​സ്മ​യം തു​ട​രു​ന്നു; ആ​ദ്യ​ദി​വ​സം വാ​രി​ക്കൂ​ട്ടി​യ​ത് 43കോ​ടി

പ്രേ​ക്ഷ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന മോ​ഹ​ൻ​ലാ​ൽ – ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3 ബോ​ക്സ് ഓ​ഫീ​സി​ൽ കു​തി​പ്പ് തു​ട​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ദി​ന വേ​ൾ​ഡ് വൈ​ഡ് ക​ല​ക്‌​ഷ​ൻ 43.37 കോ​ടി​യാ​ണെ​ന്ന് ട്രാ​ക്കിം​ഗ് സൈ​റ്റ് ആ​യ സാ​ക്നി​ൽ​ക് റി​പ്പോ​ർ​ട്ട് ചെ​യ്തു

അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ലൂ​ടെ മാ​ത്രം 35 കോ​ടി​യാ​ണ് ചി​ത്രം നേ​ടി​യ​ത്. ഇ​ന്ത്യ​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന 5506 ഷോ​ക​ളി​ൽ നി​ന്നാ​യി 15.85 കോ​ടി​യാ​ണ് വാ​രി​യ​ത്.

മ​ല​യാ​ള​ത്തി​നു പു​റ​മെ തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സി​നെ​ത്തി​യി​രു​ന്നു. അ​തി​ൽ ഭൂ​രി​ഭാ​ഗം ക​ള​ക്‌​ഷ​നും മ​ല​യാ​ള​ത്തി​ൽ നി​ന്നാ​ണ് ല​ഭി​ച്ച​ത്. കേ​ര​ള​ത്തി​ൽ 3503 ഷോ​ക​ളി​ല്‍ നി​ന്നാ​യി 67 ശ​ത​മാ​നം ഒ​ക്യു​പ​ൻ​സി​യി​ൽ 10.70 കോ​ടി ആ​ദ്യ​ദി​നം നേ​ടി.

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് 2.9 കോ​ടി​യും ആ​ന്ധ്ര തെ​ല​ങ്കാ​ന​യി​ല്‍ നി​ന്ന് 2.18 കോ​ടി​യും ല​ഭി​ക്കു​ക​യു​ണ്ടാ​യി. ത​മി​ഴ് നാ​ട് ക​ല​ക്‌​ഷ​ൻ 1.30 കോ​ടി​യാ​ണ്. മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും 1.38 കോ​ടി. അ​ങ്ങ​നെ ആ​കെ ഇ​ന്ത്യ​യി​ല്‍ നി​ന്നും മാ​ത്രം ല​ഭി​ച്ച​ത് 18.63 കോ​ടി.

ഓ​വ​ർ​സീ​സി​ലും ചി​ത്ര​ത്തി​നു വ​ലി​യ വ​ര​വേ​ൽ​പ്പ് ആ​ണ് ല​ഭി​ച്ച​ത്. 25 കോ​ടി​യാ​ണ് വി​ദേ​ശ​ത്തു​നി​ന്നു​ള്ള ക​ല​ക്‌​ഷ​ൻ.

Related Posts