പ്രിയദർശിനി സൗജന്യ യാത്ര..യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം, ഇല്ലെങ്കിൽ പിഴ 500… ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ശേഷം രാവിടെ 9 മണി മുതൽ ‘0’ ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസ്സിൽ കയറുന്നവർക്ക്
അനശ്വരനടൻ സലിം കുമാറിന്റെ സംസ്കാരവേളയിൽ അദ്ദേഹത്തിന്റെ ആരാധകരെന്ന നാട്യത്തിലും മാധ്യമ പ്രവർത്തകരെന്ന ഭാവത്തിലും കയ്യിൽ മൊബൈലുമായി വന്ന് ചില സാമൂഹികവിരുദ്ധർ കാണിച്ച കോപ്രായങ്ങളും അതുകണ്ട് വേദനിച്ചു നിസ്സഹായനായി നിലവിളിക്കുകയും ഗത്യന്തരമില്ലാതെ ക്ഷോഭിക്കുകയും ചെയ്യുന്ന ചന്തുവിന്റെ ( സലിംകുമാറിന്റെ മൂത്ത പുത്രൻ ) അവസ്ഥ കണ്ട് എന്റെയും കണ്ണു നിറഞ്ഞു. എനിക്ക് തോന്നിയ അതേ വികാരം
സൗദി ജയിലിൽ വധശിക്ഷ കാത്തുകിടന്നിരുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളം മുഴുവൻ കൈകോർത്ത ആ ദിനങ്ങൾ ഇന്നും മലയാളികളുടെ മനസിലുണ്ട്. ആ വലിയ ദൗത്യത്തിൽ തന്റെ പേരും ചേർത്ത ഒരാളുണ്ട് -കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിനിയായ സോഫി ബെന്നി.സ്വന്തമായി ആഡംബര ജീവിതമൊന്നുമില്ല ചോർന്നൊലിക്കുന്ന ചെരിയൊരു വീടും ജോലിയുമാണ് ജീവിതം. എന്നിട്ടും അദ്ബുൽ റഹീമിന്റെ അമ്മയുടെ കണ്ണീരിൽ ഒരു അമ്മയുടെ
പ്ലസ് ടു വിന് സമ്പൂർണ വിജയം നേടിയ കോട്ടയം ജില്ലയിലെ വിളക്കുമാടം സ്കൂളിന്റെ പ്രിൻസിപ്പാൾ ജോബി സെബാസ്റ്റ്യനെ മീനച്ചിൽ പഞ്ചായത്ത് UDF അംഗങ്ങളുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡണ്ട് ശ്രീമതി. സുബി സുരേഷ് പൊന്നാട അണിയിച്ചു. ബ്ലോക്ക് മെമ്പർ അമ്പിളി ജി.വാർഡ് മെമ്പർമാരായ ഷൈനി, പ്രിൻസ്, ബിൻസി, ആശ എന്നിവരും കോൺഗ്രസ് നേതാക്കളായ ടി വി ജയമോഹൻ, ശശിധരൻ നായർ, ശ്യാo നടുവിലേടത്ത്, സോണി
Degree, PG പഠിക്കുന്നവർക്കും 10, 12 ക്ലാസുകളിൽ Full A+ കിട്ടിയവർക്കും, പോളിടെക്നിക് ഡിപ്ലോമ, CA/CMA/CS, ITI, നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ, സിവിൽ സർവീസിന് പഠിക്കുന്നവർക്കും, എന്തിന് ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ ( ക്രിസ്ത്യൻ, സിഖ്, ജൈന, മുസ്ലിം, പാഴ്സി, ബുദ്ധ) വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പുവഴി
പൂവരണി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവരണി യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി ഷൈജു വാതല്ലൂരിനെ തിരഞ്ഞെടുത്തു. യൂണിറ്റ് ഭാരവാഹികളെ നിശ്ചയിക്കുന്നതിനായി ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.പൂവരണി യൂണിറ്റിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി, ഷൈജു വാതല്ലൂരിനെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിലേക്കും
ജോസ് കെ മാണിയെ ഉപദേശിയ്ക്കാനുള്ള ഇല്ല. എങ്കിലും ഒരു പാലാക്കാരൻ എന്ന നിലയിൽ പറയുകയാണ്….. രാഷ്ട്രീയ ആത്മഹത്യ ചെയ്യരുത്…….!37 MLA മാരുമായി, കെ മുരളീധരനുവേണ്ടി കെ കരുണാകരൻ ഇറങ്ങിപ്പുറപ്പെട്ടിട്ട്…… MLA മാരുടെ ആംഗബലം പതിയെ 35 ആയി… പിന്നെ 33, പിന്നെ 31 , പിന്നെ 29 …… അങ്ങനെയങ്ങനെ …. ഒടുവിൽ എന്തായി എന്ന് താങ്കൾ കണ്ടതാണ്.
പൈക ഇടവക ശതോത്തര രജത ജൂബിലി സമാപനം1901 ഇൽ സ്ഥാപിതമായ പൈക സെന്റ് ജോസഫ് ദേവാലയത്തിൻ്റെ രജത ജൂബിലി സമാപന സമ്മേളനം മെയ് 23 ആം തീയതി ശനിയാഴ്‌ച നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇടവകയിലെ വൈദികരുടെയും സന്യസ്ഥരുടെയും സംഗമവും തുടർന്ന് നാലുമണിക്ക് ഇടവക വൈദികർ ഒരുമിച്ച് ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയും, 5:15ന് പുതുതായി പണികഴിപ്പിച്ച പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ കെട്ടിടത്തിന്റെ
ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം 11 ദിവസത്തോളം നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. ഈ ദിവസങ്ങളിൽ കേരളത്തിലും
തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച രാവിലെ 10 ന് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച പാർട്ടി തീരുമാനത്തിനൊപ്പം മുഴുവൻ എംഎൽഎമാരും നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഐസിസി
























