ഒപ്പം പുസ്തക പ്രകാശനം മെയ് 8-ന് .
ഒപ്പം പുസ്തക പ്രകാശനം മെയ് 8-ന് മുക്കത്ത് നടക്കും
ജിജി ജോർജ്, സജി എം. നരിക്കുഴി എന്നിവർ ചേർന്ന് രചിച്ച ‘ഒപ്പം: ഹാർമണി പാരന്റിംഗ് സൈക്കോളജി’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം മെയ് 8 വെള്ളിയാഴ്ച നടക്കും. മുക്കം മാമ്പറ്റയിലുള്ള ഡോൺ ബോസ്‌കോ കോളേജ് റൂവ ഹാളിൽ രാവിലെ 10 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
രക്ഷാകർതൃത്വത്തിന്റെ പുതിയ പാഠങ്ങൾ പങ്കുവെക്കുന്ന ഈ ഗ്രന്ഥം, ‘ജെൻ ആൽഫ’ (Gen Alpha) പാരന്റിംഗ് ഗൈഡ് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളായ പ്രൊഫ. പി.എ. ജോൺ, പ്രൊഫ. ഡോ. ബാലകൃഷ്ണൻ നമ്പ്യാർ, ഫാ. മാർട്ടിൻ അഗസ്റ്റിൻ, ഫാ. ഡോ. ജോബി എം. എബ്രഹാം, ഫാ. ഷിനോ ജോയ്, പ്രബോദ് കുമാർ, മുഹമ്മദലി പുൽത്തറ എന്നിവർ സാന്നിധ്യമറിയിക്കും.
സക്സസ് സപ്പോർട്ട് ഗ്രൂപ്പിന്റെയും ശീതൾ കുമാച്ചുണ്ടിന്റെയും ആശംസകളോടെ നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.















