കാർഷികം

കാ​ന​ഡ​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് തേ​ൻ കൃ​ഷി​യി​ലേ​ക്ക്

തേ​നീ​ച്ച​കൃ​ഷി​യി​ലും വി​പ​ണ​ന​ത്തി​ലും ന​വ​ത​രം​ഗ​മാ​യി ന്യൂ​ജ​ൻ ദ​ന്പ​തി​ക​ൾ. കു​മ​ളി ഫി​ലി​പ്സ് നാ​ച്ചു​റ​ൽ ഹ​ണി ആ​ൻ​ഡ് ബീ ​ഫാ​മി​ന്‍റെ പു​തു​ത​ല​മു​റ സാ​ര​ഥി​ക​ളാ​യ ടോം ​ഫി​ലി​പ്പും മ​രി​യ​യു​മാ​ണ് ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന​ത്.കു​മ​ളി​യി​ലെ ബീ ​ഫാ​മി​ൽ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് തേ​നീ​ച്ച​ക​ളെ അ​ടു​ത്ത​റി​ഞ്ഞ് തേ​ൻ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​വ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തേ​നീ​ച്ച​യു​ടെ ഉ​റ്റ​തോ​ഴ​ൻ കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് വ​ട്ടം​തൊ​ട്ടി​യി​ൽ ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്നാ​ണ് ബി​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ ടോം ​തേ​നീ​ച്ച പ​രി​പാ​ല​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

ടോ​മി​നു കൂ​ട്ടാ​യി എ​ത്തി​യ എം​എ​സ്ഡ​ബ്ല്യു ബി​രു​ദ​ധാ​രി മ​രി​യ​യും കാ​ന​ഡ​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​യ​ത്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി എ​ഴു​പ​ത് ട​ണ്‍ തേ​ൻ ഫി​ലി​പ്സ് ഹ​ണി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്.

1993ൽ ​കു​മ​ളി​യി​ലേ​ക്ക് കു​ടി​യേ​റി​യ ഫി​ലി​പ്പ​ച്ച​ൻ ഇ​ന്ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ തേ​ൻ ഉ​ത്പാ​ദ​ക​രി​ൽ ഒ​രാ​ളാ​ണ്. ഫി​ലി​പ്പി​ന്‍റെ പു​ര​യി​ട​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി ആ​യി​ര​ത്തി​ല​ധി​കം വ​ൻ​തേ​നീ​ച്ച​പ്പെ​ട്ടി​ക​ളും അ​റു​നൂ​റി​ല​ധി​കം ചെ​റു​തേ​നീ​ച്ച​പെ​ട്ടി​ക​ളു​മു​ണ്ട്.

സീ​സ​ണി​ൽ വ​ൻ​തേ​ൻ പെ​ട്ടി​യി​ൽ​നി​ന്ന് 20 കി​ലോ​യും ചെ​റു​തേ​ൻ പെ​ട്ടി​യി​ൽ​നി​ന്ന് 750 ഗ്രാ​മും തേ​ൻ ല​ഭി​ക്കും.തേ​ൻ വി​ല്പ​ന​യ്ക്കൊ​പ്പം​ത​ന്നെ ആ​വ​ശ്യ​ക്കാ​ർ​ക്ക് തേ​നീ​ച്ച​ക്കൂ​ടു​ക​ൾ അ​താ​ത് സ്ഥ​ല​ത്തെ​ത്തി​ച്ചു കൊ​ടു​ക്കു​ക​യും തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ഫി​ലി​പ്സ് നാ​ച്ചു​റ​ൽ ഹ​ണി ആ​ൻ​ഡ് ബീ ​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​വ​രു​ന്നു.

വീ​ട്ടു​പ​ര​സ​ര​ത്തെ ഫാം ​കൂ​ടാ​തെ 37 ഇ​ട​ങ്ങ​ളി​ൽ ബീ ​ഫാം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ആ​റ​ളം ഫാ​മി​ൽ 2,500 പെ​ട്ടി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു സീ​സ​ണി​ൽ 40,000 തേ​നീ​ച്ച​പ്പെ​ട്ടി​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ശു​ദ്ധ​മാ​യ വ​ൻ​തേ​ൻ, ചെ​റു​തേ​ൻ, ഹ​ണി വാ​ക്സ് എ​ന്നി​വ​യാ​ണ് വി​പ​ണ​നം ന​ട​ത്തു​ന്ന​ത്. ഹൈ​റേ​ഞ്ചി​ലെ വ​ന​ഭൂ​മി​യി​ലെ​യും കൃ​ഷി​യി​ട​ങ്ങ​ളി​ലെ​യും വ്യ​ത്യ​സ്ത ഇ​നം പൂ​ക്ക​ളി​ലെ മ​ധു​വ​ട​ങ്ങി​യ​തി​നാ​ൽ ഔ​ഷ​ധ​ഗു​ണ​മു​ള്ള ഫി​ലി​പ്സ് ഹ​ണി​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.

താ​യ്സി​ക് ബ്രൂ​ഡ് രോ​ഗ​ത്തെ ത​ട​ഞ്ഞു

പാ​ര​ന്പ​ര്യ തേ​നീ​ച്ച​ക്കൃ​ഷി​യി​ൽ ശാ​സ്ത്രീ​യ​ത​യും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​വും ഇ​ട​ക​ല​ർ​ത്തി​യാ​ണ് ഫി​ലി​പ്പ് തേ​നീ​ച്ച​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​ത്. 1991-1992ൽ ​തേ​നീ​ച്ച​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പോ​യ താ​യ്സി​ക് ബ്രൂ​ഡ് എ​ന്ന രോ​ഗം പ​ട​ർ​ന്നു പി​ടി​ച്ച​പ്പോ​ൾ പ്ര​തി​വി​ധി ക​ണ്ടെ​ത്തി ഫി​ലി​പ്പ് മാ​തൃ​ക​യാ​യി.

പ​ച്ച​മ​ഞ്ഞ​ളും ആ​യു​ർ​വേ​ദ​കൂ​ട്ടു​ക​ളും ചേ​ർ​ത്തു ത​യാ​റാ​ക്കി​യ മ​രു​ന്ന് രോ​ഗ​ത്തെ ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​താ​യി​രു​ന്നു. മ​രു​ന്നി​ന് ഖാ​ദി ബോ​ർ​ഡ്, ഖാ​ദി ക​മ്മീ​ഷ​ൻ, പൂ​ന തേ​നീ​ച്ച ഗ​വേ​ണ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ടെ​യും 15 പു​ര​സ്കാ​ര​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

ഫോ​ണ്‍: +91 9400021196, 9961462885.

Related Posts