കാർഷികം

മു​ത്തി​യു​രു​ണ്ട​യി​ൽ ജോ​സ​ഫു​ചേ​ട്ട​ൻ വി​ത്തി​ട്ടാ​ൽ പൊ​ന്നു​വി​ള​യും

ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ കു​ള​മാ​വ് ഡാ​മി​ന്‍റെ സ​മീ​പ​ത്തു​ള​ള മു​ത്തി​യു​രു​ണ്ട ജം​ഗ്ഷ​നി​ൽ​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടാ​ൽ ജോ​സ​ഫ് ആ​ന്‍റ​ണി തെ​ക്കേ​ക്കു​റ്റി​ന്‍റെ പ​ച്ച​ക്ക​റി കൃ​ഷി​യി​ട​മാ​യി. മൂ​ന്നേ​ക്ക​റോ​ളം വ​രു​ന്ന ക​റു​ത്ത എ​ക്ക​ൽ മ​ണ്ണി​ൽ ഈ ​ക​ർ​ഷ​ക​ൻ വി​ള​യി​ച്ചെ​ടു​ക്കു​ന്ന​ത് കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ വി​ജ​യ​ഗാ​ഥ.

കോ​വ​ൽ, വ​ള്ളി​പ്പ​യ​ർ, ച​തു​ര​പ്പ​യ​ർ, ത​ക്കാ​ളി, മാ​ലി​മു​ള​ക്, പ​ച്ച​മു​ള​ക്, കോ​ളി​ഫ്ള​വ​ർ, കാ​ബേ​ജ്, പ​പ്പാ​യ എ​ന്നി​വ​യെ​ല്ലാം നൂ​റു​മേ​നി വി​ള​വ് ന​ൽ​കു​ന്നു.

കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ

75 വ​ർ​ഷം മുമ്പ് മാ​താ​പി​താ​ക്ക​ളാ​യ ആ​ന്‍റ​ണി-​മ​റി​യ​ക്കു​ട്ടി ദ​മ്പ​തി​ക​ൾ പൂ​ഞ്ഞാ​റി​ൽ​നി​ന്ന് ഇ​ടു​ക്കി ഏ​ഴു​കും​വ​യ​ലി​ലേ​ക്കും അ​വി​ടെ​നി​ന്ന് തോ​പ്രാം​കു​ടി​ക്ക് സ​മീ​പം പ്ര​കാ​ശി​ലേ​ക്കും കു​ടി​യേ​റു​ക​യാ​യി​രു​ന്നു.

35 വ​ർ​ഷം മുമ്പാണ് ജോ​സ​ഫും കു​ടും​ബ​വും മു​ത്തി​യു​രു​ണ്ട​യി​ലേ​ക്ക് സ്ഥ​ലം വാ​ങ്ങി​യെ​ത്തി​യ​ത്. ന​ല്ല മ​ണ്ണ് തേ​ടി​യു​ള്ള യാ​ത്ര​യാ​യി​രു​ന്നു അ​ത്. കു​ള​മാ​വി​ന്‍റെ ത​ണു​പ്പ് നി​റ​ഞ്ഞ​തും മ​ഞ്ഞ​ണി​ഞ്ഞ​തു​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ എ​ന്തു ന​ട്ടാ​ലും ത​ഴ​ച്ചു വ​ള​രു​മാ​യി​രു​ന്നു.

കോ​വ​ലും വ​ള്ളി​പ്പ​യ​റും

ഇ​രു​പ​തു സെ​ന്‍റ് സ്ഥ​ല​ത്ത് 25 വ​ർ​ഷം മു​മ്പാ​ണ് ജോ​സ​ഫ് കൃ​ഷി​യാ​രം​ഭി​ച്ച​ത്. തോ​പ്രാം​കു​ടി​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന കോ​വ​ൽ ത​ണ്ടു​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്. ത​ട​മെ​ടു​ത്താ​ണ് കോ​വ​ൽ​ത്ത​ണ്ട് ന​ടു​ന്ന​ത്. വ​ള​ർ​ന്ന് പ​ട​ർ​ന്നു ക​യ​റു​ന്ന​തി​ന് പ​ന്ത​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

75-ഓ​ളം ചു​വ​ട് കോ​വ​ലാ​ണ് പ​ട​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. ദി​വ​സ​വും ന​ന​ച്ചു കൊ​ടു​ക്കും. കോ​ഴി​വ​ള​വും ചാ​ണ​ക​വു​മാ​ണ് ന​ൽ​കു​ന്ന​ത്. മേമ്പോടി​യാ​യി ഫാ​ക്ടം​ഫോ​സും പൊ​ട്ടാ​ഷും ഇ​ട്ടു​കൊ​ടു​ക്കും. രോ​ഗ​ബാ​ധ ത​ട​യാ​ൻ ജൈ​വ​കീ​ട​നാ​ശി​നി ത​ളി​ച്ചു കൊ​ടു​ക്കും. കി​ലോ​യ്ക്ക് 35-45 രൂ​പ​യ്ക്കാ​ണ് കോ​വ​യ്ക്ക വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

75 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വ​ള്ളി​പ്പ​യ​ർ കൃ​ഷി. വ​യ​ല​റ്റ്, പ​ച്ച നി​റ​മു​ള്ള പ​യ​ർ 170 ചു​വ​ടാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ൽ നി​ന്നാ​ണ് വി​ത്ത് വാ​ങ്ങി​യ​ത്. ലോ​ല, ചേ​ല​ലോ​ക്ക​ൽ ഇ​ന​ങ്ങ​ളി​ലു​ള്ള​താ​ണ് പ​ച്ച​പ്പ​യ​ർ.

ഏ​താ​നും ചു​വ​ട് നീ​ള​ൻ ച​തു​ര​പ്പ​യ​റു​മു​ണ്ട്. കി​ലോ​യ്ക്ക് 40-45 രൂ​പ​ക്കാ​ണ് പ​യ​ർ വി​ൽ​ക്കു​ന്ന​ത്. മു​ത്തി​യു​രു​ണ്ട​യി​ൽ കൃ​ഷി​ഭ​വ​ൻ ന​ട​ത്തു​ന്ന വി​പ​ണി​യി​ലാ​ണ് വി​ൽ​പ​ന. കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന് സ​ബ്സി​ഡി ല​ഭി​ക്കു​ന്നു​ണ്ട്.

Related Posts